SignIn
Kerala Kaumudi Online
Friday, 02 October 2026 5.57 PM IST

മിനിമം താങ്ങ് വിലയില്ലെങ്കിൽ റിപ്പബ്ലിക് ദിനത്തിൽ വൻ പ്രക്ഷോഭം

rakesht-tikayath

ന്യൂഡൽഹി: കർഷകർക്ക് മിനിമം താങ്ങ് വില ഉറപ്പ് നൽകുന്ന നിയമം കൊണ്ട് വരാൻ കേന്ദ്ര സർക്കാർ തയാറായില്ലെങ്കിൽ വരാനിരിക്കുന്ന റിപ്പബ്ലിക് ദിനത്തിൽ വൻ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംയുക്ത കർഷക സമര സമിതി നേതാവ് രാകേഷ് ടിക്കായത്ത് മുന്നറിയിപ്പ് നൽകി.

'ജനുവരി 26 വിദൂരമല്ല. നാല് ലക്ഷം ട്രാക്ടറുകളും കർഷകരും അവിടെ തന്നെയുണ്ട്. സമരം ചെയ്യാൻ തയാറാണ്.'- മുംബയിലെ കിസാൻ മഹാ പഞ്ചായത്തിൽ പങ്കെടുക്കവെ ടിക്കായത് പറഞ്ഞു.

സർക്കാർ നിയമം കൊണ്ടുവരാൻ തയാറല്ലെങ്കിൽ വരാനിരിക്കുന്ന എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പിയെ കർഷകർ പരാജയപ്പെടുത്തും. കേന്ദ്ര സർക്കാർ കർഷകരെ വഞ്ചിക്കുകയാണ്. ഇതിനെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. സർക്കാർ ഇത് വരെ കർഷകരെ ചർച്ചയ്ക്ക് വിളിക്കാൻ തയ്യാറായിട്ടില്ല. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മിനിമം താങ്ങ് വിലയ്ക്കായി നിലകൊണ്ടു. എന്നാൽ ഇപ്പോൾ ഇത് സംബന്ധിച്ച ചർച്ചയിൽ നിന്ന് ഒളിച്ചോടുകയാണെന്നും ടിക്കായത് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, RAKESHT TIKAYATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360