അടൂർ : പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിൽ ശ്രീശങ്കര കലാപീഠത്തിന്റെ ഉദ്‌ഘാടനം ചലച്ചിത്രതാരം നവ്യാനായർ നിർവഹിച്ചു. പത്തുകരകളിൽ നിന്നും പുറത്തുനിന്നുമുള്ള കുട്ടികൾക്ക് ഭരതനാട്യം ,കുച്ചിപ്പുടി ,മോഹിനിയാട്ടം ,ശാസ്ത്രീയ സംഗീതം ,പഞ്ചവാദ്യം ,ഇടയ്ക്ക ,മദ്ദളം ,ഇലത്താളം ,തിമില ,കൊമ്പ് എന്നീ കലകളിൽ കലാപീഠത്തിൽ പരിശീലനം നൽകും. ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് വികാസ് ടി. നായർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. അഖിൽ കുമാർ
ബി.വിജയൻ, പ്രശാന്ത് ചന്ദ്രൻപിള്ള , സി. ജയചന്ദ്രൻ, കലാമണ്ഡലം ആർച്ച ലക്ഷ്മി ,കലാമണ്ഡലം സുരഭി സോമൻ, കലാമണ്ഡലം അഭിനന്ദ്,. വിജയനുണ്ണിത്താൻ, സി.ശ്രീലേഖ എന്നിവർ പങ്കെടുത്തു .