SignIn
Kerala Kaumudi Online
Saturday, 20 April 2024 8.58 AM IST

ചുരുളഴിയാത്ത രഹസ്യം വെള്ളച്ചാട്ടത്തിനുള്ളിലെ അണയാത്ത തീനാളം

ghgyhhg

ന്യൂയോർക്ക്: കാഴ്ചയ്ക്ക് കുളിർമ്മയേകുന്ന വെള്ളച്ചാട്ടങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല.

ന്യൂയോർക്കിലെ ചെസ്നട്ട് ഉദ്യാനത്തിലെ എറ്റേണൽ ഫ്ലെയിം വാട്ടർഫാൾ വളരെ അപൂർവമായൊരു സവിശേഷതയുള്ള വെള്ളച്ചാട്ടമാണ്. ഇവിടെ വെള്ളച്ചാട്ടത്തിൽ ഒരിക്കലും അണയാത്ത ഒരു തീജ്വാലയുണ്ട്. വെള്ളത്തിനിടയിലും ജ്വലിക്കുന്ന തീനാളമുള്ളതിനാലാണ് ഇതിന് എറ്റേണൽ ഫ്ലെയിം എന്ന പേരു വന്നതും.

അമേരിക്കയിലെ ചെസ്നട്ട് ഉദ്യാനത്തിന്റെ ഉൾവശത്താണ് ഈ വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിന്റെ ഉള്ളിലായി സദാസമയം എരിഞ്ഞു കൊണ്ടിയിരിക്കുന്ന തീനാളം കാണാൻ ദിനവും ആയിരങ്ങളാണ് ഇവിടെയെത്തുന്നത്. ഈ നാളം മനുഷ്യനിർമ്മിതമല്ല. ഈ അത്ഭുത പ്രതിഭാസത്തെപ്പറ്റി നിരവധി വിശ്വാസങ്ങളും നിലവിലുണ്ട്. ഈ നാളം കെടാതെ തുടരുന്നിടത്തോളം കാലം ലോകത്തിന് സ്ഥിരതയുണ്ടാകുമെന്നാണ് ഒരു കൂട്ടരുടെ വിശ്വാസം. ഈ ജ്വാല അണയുന്നതോടെ ലോകം അവസാനിക്കുമെന്നാണ് അവരുടെ വിശ്വാസം. ഈ തീനാളത്തിന്റെ ഉത്ഭവത്തെപ്പറ്റി പല ശാസ്ത്രീയ വിശദീകരണങ്ങളും നിലനിൽക്കുന്നുണ്ട്,​ മീഥൈനാണ് തീനാളത്തിന്റെ സ്രോതസെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ മറ്റ് ചിലരുടെ അഭിപ്രായത്തിൽ പ്രകൃതി വാതകമാണ് തീനാളം കെടാതിരിക്കാനുള്ള കാരണ. തീനാളത്തിന് കാരണമായ ഇന്ധനം വരുന്നത് പാറക്കെട്ടിനടിയിൽ നിന്നാണ്. വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന പാറക്കെട്ടിന് അടിയിലേക്കുള്ളത് ഷെയിൽ എന്ന മിശ്രിതത്താൽ നിർമ്മിതമായ പാറകളാണ്. ഉയർന്ന താപനില നിലനിൽക്കുന്ന ഈ പാറക്കെട്ടിനുള്ളിൽ കാർബൺ പദാർത്ഥങ്ങൾ തുടർച്ചയായി വിഘടിപ്പിക്കപ്പെടുന്നു. ഈ കാർബൺ പദാർത്ഥങ്ങളാണ് തീനാളത്തിന് കാരണമാകുന്ന പ്രകൃതി വാതകം സൃഷ്ടിക്കുന്നതെന്നാണ് ചില ഗവേഷകരുടെ വാദം.

അതേസമയം മറ്റൊരു വിഭാഗം ഗവേഷകർ പറയുന്നത് പാറക്കെട്ടിനുള്ളിൽ വലിയ അളവിൽ മീഥൈൻ വാതകം ഉണ്ടെന്നും വെള്ളച്ചാട്ടത്തിനടിയിലെ നേരിയ വിടവിലൂടെ മീഥൈൻ പുറത്തേക്ക് വരികയാണെന്നും ഇവർ പറയുന്നു. ഈ മീഥൈനിൽ നിന്ന് തീനാളം എരിയുന്നതിനാവശ്യമായ ഇന്ധനം ഉണ്ടാകുന്നുവെന്നാണ് ഇവരുടെ വിശദീകരണം. എങ്കിലും ഈ വിഷയത്തിൽ ഒരു ഔദ്യോഗിക സ്ഥിരീകരണത്തിലെത്താൻ ഇതുവരെ ആർക്കു കഴിഞ്ഞിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.