പരപ്പനങ്ങാടി: പരപ്പനങ്ങാടിയെ ഇല്ലാതാക്കുന്ന കെ.റെയിൽ പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്ന് ആക്‌ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു . പരപ്പനങ്ങാടി നഗരസഭയിൽ മാത്രം 300ഓളം വീടുകളും
ഇരുനൂറിലേറെ കെട്ടിടങ്ങളും പൊളിക്കേണ്ടിവരും. തീരദേശനിയമങ്ങൾ ബാധകമായ
ഇവിടത്തെ ഭൂമിശാസ്ത്രപരമായ സാഹചര്യം കണക്കിലെടുക്കാതെയാണ് അധികൃതരുടെ നീക്കമെന്ന് ചെയർമാൻ അഡ്വ.അബൂബക്കർചെങ്ങാട്ട്, എ.സി.സലാം, വി.മുനീർ, പി.വി.നാസർ, പി.എൻ.അബ്ദുള്ള, വി.ബാബുരാജ്, ഇ.കെ.ബഷീർ, ടി.കെ.അൻസാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |