പൃഥ്വിരാജിനെയും നയൻതാരയെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ഗോൾഡ് തന്റെ മുൻ ചിത്രങ്ങളെപോലെയായിരിക്കില്ലെന്ന് തുറന്ന് പറഞ്ഞ് അൽഫോൻസ് പുത്രൻ.പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്‌ശേഷം ആറു വർഷത്തിനപ്പുറമാണ് അൽഫോൻസിന്റെ സംവിധാനത്തിൽ വീണ്ടും സിനിമ എത്തുന്നത്.കുറച്ചു തമാശകളുള്ള ഒരു പുതുമയില്ലാത്തതാണ് മൂന്നാമത്തെ ചലച്ചിത്രം എന്നാണ് അൽഫോൻസ് പറയുന്നത്. അമിത പ്രതീക്ഷയോടെ സിനിമ കാണാൻ വരരുതെന്നും സംവിധായകൻ പറയുന്നു.'ഗോൾഡ് എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് ഇപ്പൊ ചിത്രസംയോജനം നടക്കുകയാണ്.നേരവും പ്രേമവുംപോലെയല്ല ഈ സിനിമ. ഇത്‌വേറെ ഒരു ടൈപ്പ് സിനിമയാണ്. കൊറച്ചു നല്ല കഥാപാത്രങ്ങളും , കൊറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകൾ, കൊറച്ചു തമാശകളുള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം.പതിവ്‌പോലെ ഒരു മുന്നറിയിപ്പ് ! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്' സംവിധായകൻ തന്റെഫേസ്ബുക്കിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |