തിരുവനന്തപുരം : ജില്ലാ സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വെള്ളായണി ശ്രീ അയ്യങ്കാളി മെമ്മോറിയൽ റസിഡൻഷ്യൽ സ്കൂൾ ഓവറാൾ ജേതാക്കളായി. മൂന്ന് ദിവസമായി നടന്ന ചാമ്പ്യൻഷിപ്പിൽ 149 പോയിന്റാണ് അയ്യങ്കാളി സ്കൂൾ നേടിയത്. 111 പോയിന്റുമായി സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ എൻ.സി.ഒ.ഇ രണ്ടാം സ്ഥാനവും 98 പോയിന്റുമായി പി.കെ.എസ്.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി. അനന്യ സുരേഷ്, അജിൻ എം.പി എന്നിവർ വ്യക്തഗത പോയിന്റ് നിലയിൽ മുന്നിലെത്തി.
സമാപനസമ്മേളനം ഇന്റർനാഷണൽ അത്‌ലറ്റ് അനു.ആർ ഉദ്ഘാടനം ചെയ്തു. ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ പ്രസിഡന്റ് ജോർജ് തോമസ്, സെക്രട്ടറി കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.