
വാഹനത്തിന്റെ ബമ്പർ കടിച്ചുവലിക്കുന്ന ഒരു കടുവയുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. റോഡിൽ നിറുത്തിയിട്ടിരുന്ന മഹീന്ദ്ര സൈലോയുടെ ബമ്പറാണ് കടുവ കടിച്ച് വലിക്കുന്നത്. കടിച്ച് വലിക്കുന്ന ശക്തിയിൽ കാർ പുറകിലേക്ക് നീങ്ങുന്നതും കാണാം. ഏകദേശം ഒന്നര മിനിട്ട് ദൈർഘ്യമുള്ള വീഡിയോ പങ്ക് വച്ച് രസകരമായ കമന്റും അദ്ദേഹം നൽകിയിട്ടുണ്ട്.
കടുവ കടിച്ച് ചവയ്‌ക്കുന്ന ആ വാഹനം മഹീന്ദ്രയുടെ സൈലോ ആണെന്നാണ് മനസിലാക്കുന്നത്. അതിനാൽ തന്നെ അവൻ അത് ചവച്ചതിൽ എനിക്ക് അതിശയം തോന്നുന്നില്ല. മഹീന്ദ്രയുടെ വാഹനങ്ങൾ രുചികരമാണെന്ന് എന്നെ പോലെ അവനും അറിയാമെന്നാണ് ആനന്ദ് മഹീന്ദ്ര കുറിച്ചിരിക്കുന്നത്.
Going around #Signal like wildfire. Apparently on the Ooty to Mysore Road near Theppakadu. Well, that car is a Xylo, so I guess I’m not surprised he’s chewing on it. He probably shares my view that Mahindra cars are Deeeliciousss. 😊 pic.twitter.com/A2w7162oVU— anand mahindra (@anandmahindra) December 30, 2021
കടുവയെ കണ്ട് നിറുത്തിയിട്ടിരുന്ന വാഹനത്തിന് പുറകിലാണ് കക്ഷി വന്ന് നിന്നു കടിച്ചു വലിക്കുന്നത്. ആറ് യാത്രക്കാർ വാഹനത്തിനകത്തുണ്ടായിരുന്നു. ഏതാണ്ട് 1875 കിലോ ഭാരമാണ് വാഹനത്തിന് കണക്കാക്കിയിരിക്കുന്നത്.
അതിനെയാണ് കടുവ കടിച്ച് വലിച്ച് പുറകിലേക്ക് നീക്കിയത്. ഊട്ടി-മൈസൂർ റോഡിൽ തെപ്പക്കാടിന് സമീപത്ത് നിന്നുള്ള ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റ് കണ്ട് ഇതിലും നല്ലൊരു പരസ്യം വാഹനത്തിന് കിട്ടാനില്ലെന്ന് പറയുന്നവരുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |

