പുൽപ്പളളി: ഒരാഴ്ചയോളം വയനാട്ടിലെ പുൽപ്പളളി മേഖലയെ ഭീതിയിലാഴ്ത്തിയ കടുവയെ ഒടുവിൽ പിടികൂടി. ദേവർഗദ്ധ ഉന്നതിയിലെ മാരനെ കൊലപ്പെടുത്തിയ നാൾ മുതൽ വനപാലകരും കടുവയെ പിടികൂടാനായി തീവ്രശ്രമത്തിലായിരുന്നു. നാലുകൂടുകളാണ് ഇതിനായി സ്ഥാപിച്ചത്. WWL 48 എന്ന 14 വയസ്സുള്ള ആൺ കടുവ ഇന്നലെ പുലർച്ചെ കൂട്ടിൽ കുടുങ്ങിയ വിവരം വനപാലകർ ക്യാമറ മുഖാന്തരമാണറിഞ്ഞത്. ഉടനെ സംഘം വനാതിർത്തിയിൽ കൂട് സ്ഥാപിച്ച വീട്ടിലെത്തി ഇവിടെ നിന്നും കുപ്പാടിയിലേക്ക് കടുവയെ ട്രാക്ടറിൽ കൊണ്ടുപോയി. കടുവ വീഴുന്ന സമയത്ത് അലറിയിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. കടുവാഭീതിയിൽ നാട്ടുകാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു. ക്ഷീര കർഷകരാണ് ഏറെ വലഞ്ഞത്. പശുക്കളെ വീടിനുപുറത്തിറക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു വണ്ടിക്കടവ് പ്രദേശത്തെ കർഷകർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |