തിരുവനന്തപുരം : കഴിഞ്ഞ ദിവസം ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരയിൽ പരിക്കേറ്റവർക്ക് ചികിത്സ സഹായവുമായി കേരളത്തിൽ നിന്നുള്ള വൈദ്യസംഘം. ശ്രീലങ്കയിലേക്ക് കേരളത്തിൽ നിന്നും മെഡിക്കൽ സംഘത്തെ അയക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജയാണ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള 15 അംഗങ്ങളാണ് മെഡിക്കൽ സംഘത്തിലുണ്ടാകുക. കേന്ദ്ര സർക്കാരിന്റേയും ശ്രീലങ്കൻ സർക്കാരിന്റേയും അനുമതി ലഭിച്ചാലുടൻ സംഘം ശ്രീലങ്കയിലേക്ക് പുറപ്പെടും.
ആരോഗ്രമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
നമ്മുടെ അയൽരാജ്യമായ ശ്രീലങ്കയിലുണ്ടായ വൻ സ്‌ഫോടനം വല്ലാതെ വേദനയുണ്ടാക്കുന്നതാണ്. നിരവധിപേർ സ്‌ഫോടനത്തിൽ മരണമടയുകയും നൂറുകണക്കിന് ആൾക്കാർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഈ സമയം വിദഗ്ധ വൈദ്യസഹായം നൽകേണ്ടത് നമ്മുടെ കർത്തവ്യമാണ്. മുഖ്യമന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനായി കേരളത്തിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘത്തെ രൂപീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള 15 അംഗങ്ങളാണ് മെഡിക്കൽ സംഘത്തിലുണ്ടാകുക. കേന്ദ്ര സർക്കാരിന്റേയും ശ്രീലങ്കൻ സർക്കാരിന്റേയും അനുമതി ലഭിച്ചാലുടൻ സംഘം ശ്രീലങ്കയിലേക്ക് പുറപ്പെടുന്നതായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |