കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാർത്ഥി സംഘർഷം. ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ച സംഭവത്തിനു പിന്നാലെയാണ് കോളേജിൽ സംഘർഷമുണ്ടായത്. ആക്രമണത്തിൽ എട്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഗുരുതര പരുക്കുകളേറ്റ ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കി സംഭവത്തിനു പിന്നാലെ സംസ്ഥാന വ്യാപകമായി വിവിധ കോളേജുകളിൽ എസ്എഫ്ഐ ആക്രമണങ്ങൾ നടത്തുന്നതായി കെഎസ്‌യു ആരോപിച്ചു.
ഇടുക്കി പൈനാവ് എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി ധീരജാണ് കോളേജ് തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടത്. ധീരജിന് പുറമെ മറ്റു രണ്ട് വിദ്യാർത്ഥികൾക്കും കുത്തേറ്റിട്ടുണ്ട്. ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കൊലപാതകത്തിന് പിന്നിൽ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് എസ്എഫ്ഐയുടെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |