തന്റെ ആരാധകരുമായി സമൂഹമാദ്ധ്യമങ്ങളിലൂടെ നിരന്തരം സമ്പർക്കം ചെയ്യുന്ന താരമാണ് ശിൽപ ഷെട്ടി. വീട്ടിലെ വിശേഷങ്ങളും വർക്ക് ഔട്ട് ദൃശ്യങ്ങളുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇതിനെല്ലാം നിരവധി അഭിനന്ദനങ്ങളും താരം ഏറ്റുവാങ്ങാറുണ്ട്. നടി പങ്കുവച്ച പുതിയൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുന്നത്.
ഈ വീഡിയോയിലെ താരം ശിൽപയുടെ മകളായ സമിഷ ഷെട്ടി കുന്ദ്രയാണ്. മുറ്റത്ത് പരിക്കേറ്റ് വീണുകിടക്കുന്ന കാക്കക്കുഞ്ഞിനുവേണ്ടി പ്രാർത്ഥിക്കുന്ന കുഞ്ഞു സമിഷയുടെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. കുഞ്ഞുങ്ങൾ എത്രമാത്രം നിശ്കളങ്ക ഹൃദയരാണ് എന്ന് പറഞ്ഞുകൊണ്ടാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. പരിക്കേറ്റ കാക്കക്കുഞ്ഞിനെ രക്ഷിച്ച പെറ്റ ഇന്ത്യയ്ക്കും താരം നന്ദി പറഞ്ഞു.
രണ്ട് വയസുപോലും തികയാത്ത മകൾ പ്രകടിപ്പിക്കുന്ന അനുകമ്പയും സഹാനുഭൂതിയും കാണുമ്പോൾ ആശ്ചര്യം തോന്നുന്നുവെന്നും സ്നേഹവും കരുതലും വേണ്ട സമയത്ത് തന്നെ നൽകാൻ സഹജമായി തന്നെ മകൾ മനസിലാക്കുന്നുവെന്നും ശിൽപ കുറിച്ചു. മകളുടെ കുഞ്ഞ് കൈകളുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം ആദ്യമായി മകളെ പരിചയപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |