കൊച്ചി: മിന്നൽ മുരളിക്ക് ശേഷം ടൊവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രം നാരദന്റെ റിലീസ് മാറ്റി. സംസ്ഥാനത്തെ കൊവിഡ് വ്യാപനവും ഒമിക്രോൺ രോഗികൾ ദിനംപ്രതി വദ്ധിക്കുന്നതുമാണ് റിലീസ് മാറ്റാനുള്ള കാരണം. ഈ മാസം 27നായിരുന്നു ചിത്രത്തിന്റെ റിലീസ് നേരത്തെ നിശ്ചയിച്ചിരുന്നത്. രാജ്യത്തെ മാദ്ധ്യമലോകത്തെ ആസ്പദമാക്കി നിർമിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആഷിഖ് അബുവാണ്.
ടൊവിനോയ്ക്ക് പുറമേ അന്ന ബെൻ, ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, വിജയ രാഘവന്‍, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാറാസിന് ശേഷം അന്ന ബെന്നിന്റേതായി പുറത്തുവരാനിരുന്ന ചിത്രം കൂടിയായിരുന്നു നാരദൻ. ഉണ്ണി ആര്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്.
നേരത്തെ ദുൽഖർ സൽമാൻ ചിത്രമായ സല്യൂട്ടിന്റെ റിലീസും കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |