ചെന്നൈ: തമിഴ് താരദമ്പതികളായ ഐശ്യര്യ രജനീകാന്തും ധനുഷും ബന്ധം വേർപ്പെടുത്തുന്നുവെന്ന വാർത്ത ആരാധകർ ഏറെ ഞെട്ടലോടെയാണ് കേട്ടത്. സുഹൃത്തുക്കളായി തുടങ്ങിയ ബന്ധം ദമ്പതികളായും മാതാപിതാക്കളായും പരസ്പരം മനസിലാക്കുന്നവരായും തുടർന്നെന്നും എന്നാൽ ജീവിതത്തിൽ തങ്ങളുടെ വഴികൾ ഇന്ന് രണ്ടായി പിരിയുകയാണെന്നുമാണ് ഇരുവരും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പുകളിൽ പറയുന്നത്.
#NewProfilePic pic.twitter.com/0SnIQYvkkg
— soundarya rajnikanth (@soundaryaarajni) January 17, 2022
വാർത്തകൾ സജീവമായി നിൽക്കുമ്പോൾ തന്നെ ഐശ്വര്യയുടെ സഹോദരി സൗന്ദര്യ തന്റെ ട്വിറ്ററിൽ പ്രൊഫൈൽ ചിത്രം മാറ്റിയതും ചർച്ചയാവുകയാണ്. ചെറിയ കുട്ടികളായിരിക്കെ അച്‌ഛൻ രജനികാന്തിന്റെ ഇരുകൈകളിലുമിരിക്കുന്ന ഐശ്വര്യയുടെയും സൗന്ദര്യയുടെയും ഫോട്ടോയാണ് പുതിയ പ്രൊഫൈൽ ചിത്രമായി അവർ നൽകിയിരിക്കുന്നത്.
ന്യൂ പ്രൊഫൈൽ പിക് എന്നൊരു അടിക്കുറിപ്പും അവർ നൽകിയിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് താഴെ പിന്തുണ അറിയിച്ചിരിക്കുന്നത്. അച്ഛന്റെ പെൺമക്കൾ എന്നും വിവാഹമോചന വാർത്ത വേദനിപ്പിച്ചുവെന്നുമെല്ലാം കമന്റുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |