SignIn
Kerala Kaumudi Online
Saturday, 19 September 2026 4.22 AM IST

അഞ്ചു ജില്ലകളിലേക്ക് കൂടി മീമി ഫിഷ്

meen-curry

കൊച്ചി: കറിവയ്ക്കാൻ പാകത്തിന് വൃത്തിയാക്കിയ മത്സ്യം വീട്ടുപടിക്കലെത്തിക്കുന്ന മീമി ആപ്പിന്റെ സേവനം ഇനി തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലും ലഭിക്കും. സംസ്ഥാന തീരദേശ വികസന കോർപ്പറേഷന്റെയും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജിയുടെയും (സിഫ്റ്റ്) സഹകരണത്തോടെ സംസ്ഥാന സർക്കാരിനായി തയ്യാറാക്കിയ 'പരിവർത്തനം" പദ്ധതിയുടെ ഭാഗമാണ് മീമി ആപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മീമി ആപ്പും സ്റ്റോറുകളും സെപ്തംബറിൽ പ്രവർത്തനം ആരംഭിച്ചിരുന്നു.

പരമ്പരാഗത മത്സ്യത്തൊഴിലാളികളിൽ നിന്ന് ശേഖരിക്കുന്ന മീൻ യൂറോപ്പ്യൻ യൂണിയൻ മാനദണ്ഡങ്ങളിലൂടെ സംസ്‌കരിച്ച് വൃത്തിയാക്കി കഷണങ്ങളായി അര കിലോ പായ്ക്കുകളിൽ ഫ്രീസ് ചെയ്യാതെ വീടുകളിൽ എത്തിക്കും. മത്സ്യം പിടിച്ച് 12 മണിക്കൂറിനകം വീടുകളിലെത്തിക്കുന്ന ഇവയുടെ ഗുണനിലവാരം സിഫ്റ്റും കെ.എസ്.സി.എ.ഡി.സിയും ഉറപ്പുവരുത്തുന്നു. ഇഷ്ടപ്പെടുന്ന മീൻ മീമി സ്റ്റോറിൽ നിന്ന് മീമി ഫിഷ് ആപ്പിലൂടെ മുൻകൂട്ടി ഓർഡർ ചെയ്യാം. രാത്രി ഒമ്പത് വരെ ബുക്കിംഗ് സ്വീകരിക്കും. മീൻ പിറ്റേന്ന് രാവിലെ ഒമ്പതിന് മുമ്പായി വീട്ടുപടിക്കലെത്തിക്കും.

സ്വാദൂറും മീൻ വിഭവങ്ങൾ

മീൻ അച്ചാറുകൾ, ചമ്മന്തിപ്പൊടി, മീൻകറി (36 മാസം വരെ ഫ്രിഡ്‌ജിൽ വയ്ക്കാതെ ഉപയോഗിക്കാം), ഉണക്കമീൻ, മീൻ കൊണ്ടുള്ള കട്ട്‌ലറ്റ്, സമൂസ, റോൾ എന്നിവയും മീമി ആപ്പ് ലഭ്യമാകും.

പ്ലേ സ്റ്റോറിൽ നിന്ന് മീമി ആപ്പ് ഡൗൺലോഡ് ചെയ്യാം. മീമി സ്റ്റാളുകൾ സ്ഥാപിച്ചും ഉത്പന്നങ്ങൾ ലഭ്യമാക്കും. വിഷരഹിതമായ പച്ചക്കറികളും മാംസവും മറ്റ് ആഹാരപദാർത്ഥങ്ങളും മീമി ആപ്പ് വഴി ജനങ്ങൾക്ക് ലഭ്യമാക്കുന്ന പദ്ധതി കൂടിയാണ് പരിവർത്തനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, MEME FISH, FISH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360