പരീക്ഷാ അപേക്ഷ
അവസാന വർഷ ബി.ഡി. എസ് ഡിഗ്രി പാർട്ട് രണ്ട് റഗുലർ സപ്ലിമെന്ററി പരീക്ഷയ്ക്ക് ജൂൺ മൂന്നു മുതൽ പതിന്നാലു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി 18 വരെയും, 315 രൂപ സൂപ്പർ ഫൈനോടുകൂടി ജൂൺ 20 വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.
ഒന്നാം വർഷ ബി.ഡി.എസ് ഡിഗ്രി റഗുലർ, സപ്ലിമെന്ററി (2016 & 2010 സ്‌കീം) പരീക്ഷയ്ക്ക് ജൂൺ നാല് മുതൽ 17 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 105 രൂപ ഫൈനോടു കൂടി 19 വരെയും 315 രൂപ സൂപ്പർ ഫൈനോടു കൂടി ജൂൺ 21വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |