ടൊറന്റോ : കനേഡിയൻ പാലമെന്റിൽ കന്നഡ ഭാഷയിൽ സംസാരിച്ച് ഇന്ത്യൻ വംശജനായ എം.പി ചന്ദ്ര ആര്യ. ആദ്യമായാണ് മറ്റൊരു രാജ്യത്തിന്റെ പാർലമെന്റിൽ അവിടുത്തെ അംഗം കന്നഡയിൽ സംസാരിക്കുന്നത്. കർണാടകയിൽ വേരുകളുള്ള ചന്ദ്ര ആര്യ തന്റെ മാതൃഭാഷയിൽ പാർലമെന്റിൽ അഭിസംബോധന നടത്തുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോക്ടർ സി.എൻ. അശ്വത് നാരായണനും വീഡിയോ ഷെയർ ചെയ്തു. ഒന്റേറിയോയിലെ നപീയൻ ഇലക്ട്രൽ ഡിസ്ട്രിക്റ്റ് പ്രതിനിധിയാണ് ചന്ദ്ര ആര്യ.