SignIn
Kerala Kaumudi Online
Tuesday, 17 March 2026 7.35 AM IST

ആരവല്ലി: നിർവചനത്തിന് പത്തംഗ വിദഗ്ദ്ധ സമിതി

Increase Font Size Decrease Font Size Print Page
d

ന്യൂഡൽഹി: ആരവല്ലി മലനിരകളുടെ അതിർത്തികളും വ്യാപ്തിയും കൃത്യമായി നിർവചിക്കുന്നതിനായി പത്തംഗ ഉന്നതാധികാര വിദഗ്ദ്ധ സമിതി രൂപീകരിക്കാമെന്ന് കേന്ദ്രം. ഇക്കാര്യം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എജ്യൂക്കേഷന്റെ (ഐ.സി.എഫ്.ആർ.ഇ) ഡയറക്ടർ ജനറൽ കാഞ്ചൻ ദേവിയാണ് കമ്മിറ്റിയെ നയിക്കുക. വനം, ഗവേഷണം, വന്യജീവിവന നയം എന്നിവയിൽ 30 വർഷത്തിലേറെ പരിചയമുള്ള, മദ്ധ്യപ്രദേശ് കേഡറിൽ നിന്നുള്ള 1991 ബാച്ച് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറാണ് കാഞ്ചൻ ദേവി. ഫോറസ്റ്റ് സർവേ ഒഫ് ഇന്ത്യ , ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും സമിതിയിൽ ഉൾപ്പെടുന്നു. മലനിരകളുടെ സംരക്ഷണത്തെ ബാധിക്കുന്ന വിഷയത്തിൽ സമഗ്രവും ശാസ്ത്രീയവുമായ പരിശോധന ആവശ്യമാണെന്ന് സുപ്രീം കോടതി വിലയിരുത്തിയിരുന്നു. ഇതുപ്രകാരമാണ് വിദഗ്ദ്ധ സമിതിക്ക് അംഗീകാരം നൽകിയത്.

ആരവല്ലി മലനിരകളെ ശാസ്ത്രീയമായി നിർവചിക്കുക എന്നതാണ് സമിതിയുടെ പ്രാഥമിക ലക്ഷ്യം. നിലവിൽ ആരവല്ലിയിലെ ഖനന പ്രവർത്തനങ്ങൾ കോടതി താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.