
കൊച്ചി: അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായ നിർദ്ധനരായ നൂറ് രോഗികൾക്ക് റോട്ടറി ക്ളബ് ഒഫ് ട്രിവാൻഡ്രം ഫീനിക്സുമായി ചേർന്ന് മുത്തൂറ്റ് ഫിനാൻസ് കൈത്താങ്ങ് ഒരുക്കുന്നു. ഇതിന്റെ ഭാഗമായി തെരഞ്ഞെടുത്ത രോഗികൾക്ക് ഒരു വർഷത്തേക്ക് സൗജന്യ മരുന്നുകൾ നൽകും. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്‌ഘാടനം മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ് നിർവഹിച്ചു. പദ്ധതിക്കായി മുത്തൂറ്റ് ഫിനാൻസിന്റെ സി.എസ്,ആർ ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ചെലവഴിക്കും. ലിവർ ഫൗണ്ടേഷൻ ഒഫ് കേരളയുടെ പങ്കാളിത്തമുണ്ട്. പദ്ധതിയെ കുറച്ച് റോട്ടറി ക്ളബ് ട്രിവാൻഡ്രം ഫീനിക്‌സ് പ്രസിഡന്റ് ഗോപകുമാർ വിശദീകരിച്ചു.
അവയവം മാറ്റിവച്ചവർക്ക് ജീവിതകാലം മുഴുവൻ വിലയേറിയ മരുന്നുകൾ ആവശ്യമായതിനാൽ കുടുംബങ്ങളുടെ സാമ്പത്തിക ബാദ്ധ്യത കുറയ്ക്കാനാണ് ശ്രമമെന്ന് ജോർജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |