SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.19 AM IST

രംബാൻ അപകടം: മൂന്നംഗ സംഘം അന്വേഷിക്കും

ramban-accident

ശ്രീനഗർ: ജമ്മുകാശ്‌മീരിലെ രംബാനിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്ന് 10 പേർ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഡൽഹി ഐ.ഐ.ടിയിലെ പ്രൊഫസർ ജെ.ടി.സാഹുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘസംഘത്തെ കേന്ദ്ര സർക്കാർ നിയോഗിച്ചു. അപകടത്തിനിടയാക്കിയ കാരണങ്ങളും സാഹചര്യങ്ങളുമാണ് പ്രത്യേക സംഘം പരിശോധിക്കുക. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികളെന്ന് കേന്ദ്രം വ്യക്തമാക്കി.

ദേശീയപാത അതോറിട്ടിയും സംഭവത്തിൽ അന്വേഷണം തുടങ്ങി. അപകടം ഉണ്ടായാൽ സ്വീകരിക്കേണ്ട നടപടികളും ഭാവിയിൽ ഇത്തരം അപകടങ്ങൾ എങ്ങനെ ഒഴിവാക്കാമെന്നതും പരിശോധിക്കുമെന്ന് എൻ.എച്ച്.എ.ഐ വ്യക്തമാക്കി.

ഇതിനിടെ രംബാനിൽ നിന്നും 10 പേരുടെ മൃതദേഹം പുറത്തെടുത്തതായി രക്ഷാപ്രവർത്തകർ അറിയിച്ചു. ഇതിൽ അഞ്ചുപേർ ബംഗാൾ സ്വദേശികളാണ്. രണ്ടുപേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. മരിച്ചവരുടെ ആശ്രിതർക്ക് 16 ലക്ഷം രൂപ വീതം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. നിർമ്മാണ കമ്പനി നൽകുന്ന 2 ലക്ഷം രൂപ ഉൾപ്പെടെയാണിത്. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയുടെ അടിയന്തര സഹായം ജമ്മുകാശ്‌മീർ സർക്കാർ പ്രഖ്യാപിച്ചു. എല്ലാവരുടെയും മൃതദേഹം ലഭിച്ചതിനാൽ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, RAMBAN ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360