ന്യൂഡൽഹി: രാജ്യത്ത് ക്രെഡിറ്റ് കാർഡ് ചെലവുകൾ ഈവർഷം മാർച്ചിൽ 2021 മാർച്ചിനേക്കാൾ 48 ശതമാനം ഉയർന്ന് ഒരുലക്ഷം കോടി രൂപയിലെത്തി. ഇതു രണ്ടാംതവണയാണ് ഇന്ത്യയിൽ പ്രതിമാസ ക്രെഡിറ്റ് കാർഡ് ചെലവ് ഒരുലക്ഷം കോടി രൂപ കടക്കുന്നത്. ആദ്യനേട്ടം 2021 ഒക്‌ടോബറിലായിരുന്നു.
ഫെബ്രുവരിയേക്കാൾ 24.5 ശതമാനം വളർച്ചയോടെ 1.07 ലക്ഷം കോടി രൂപയുടെ ചെലവാക്കലുകളാണ് മാർച്ചിൽ നടന്നതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. മാർച്ചിൽ പുതുതായി 19 ലക്ഷം ക്രെഡിറ്റ് കാർഡുകൾ ബാങ്കുകൾ വിതരണം ചെയ്തിരുന്നു. മൊത്തം 7.36 കോടി ക്രെഡിറ്റ് കാർഡുടമകളാണ് ഇന്ത്യയിലുള്ളത്.
എച്ച്.ഡി.എഫ്.സി ബാങ്കാണ് ഇന്ത്യയിൽ ഏറ്റവുമധികം ക്രെഡിറ്റ് കാർഡുകൾ നൽകിയിട്ടുള്ളത്; വിപണിവിഹിതം 26.6%
ഐ.സി.ഐ.സി.ഐ ബാങ്കിന്റെ വിഹിതം : 19.4%
എസ്.ബി.ഐ കാർഡ്സിന്റെ വിഹിതം : 19.1%