പാലാ : പാലാ ആർ.ടി ഓഫീസിന് കീഴിലുള്ള സ്കൂൾ വാഹനങ്ങളുടെ പ്രവർത്തനക്ഷമതാ പരിശോധന ചൂണ്ടച്ചേരി സെന്റ് ജോജോസഫ്‌സ് എൻജിനിയറിംഗ് കോളേജ് ഗ്രൗണ്ടിൽ നടന്നു. വിദ്യാലയങ്ങൾ തുറക്കുന്നതിന് മുന്നോടിയായി മോട്ടോർ വാഹന വവകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. 150 ഓളം വാഹനങ്ങൾക്ക് വിദ്യാർത്ഥികളുമായി നിരത്തിൽ ഓടാനുള്ള അംഗീകാരപത്രം നൽകി സ്റ്റിക്കർ പതിപ്പിച്ചു. എം.വി.ഐമാരായ ഐസക് തോമസ്, ബിനോയ് വർഗ്ഗീസ്, അസിസ്റ്റന്റ് എം.വി.ഐമാരായെ ഷെറിൻ ന്യൂമൻ, ഡാനി നൈനാൻ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. ഡ്രൈവർമാരും ആയമാരുമായി 300 ഓളം ജോലിക്കാർക്കും വാഹനത്തിന്റെ ചുമതലയുള്ള അദ്ധ്യാപകർക്കും ബോധവത്ക്കരണവും നിർദ്ദേശങ്ങളും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |