തിരുവനന്തപുരം: മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവയുടെ 63ാം ജന്മദിനത്തോടനുബന്ധിച്ച് പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ഇന്ന് പ്രത്യേക പ്രാർത്ഥന നടക്കും. മറ്റ് ആഘോഷ പരിപാടികളൊന്നും ഉണ്ടായിരിക്കില്ല. മാർ സിറിൽ ബസേലിയോസിന്റെ നിര്യാണത്തെ തുടർന്ന് 2007 ഫെബ്രുവരി 10നാണ് മാർ ക്ലീമിസിനെ മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.അദ്ദേഹത്തെ സഭയിലെ പ്രഥമ കർദ്ദിനാളാക്കി 2012 ഒക്ടോബർ 24നാണ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ പ്രഖ്യാപനം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |