തിരുവനന്തപുരം: പതിനേഴാമത് ലോക്സഭ തിരഞ്ഞെടുപ്പിൽ 20 സീറ്റിൽ ആലപ്പുഴയിലെ ഒരേയൊരു സീറ്റ് മാത്രമാണ് എൽ.ഡി.എഫിന് നേടാൻ സാധിച്ചത്. ഈ സാഹചര്യത്തിൽ കനത്ത തോൽവിയുടെ കാരണങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരുന്നു. അതിൽ വലിയൊരു വിഭാഗം ആളുകളും പറഞ്ഞത് മുഖ്യമന്ത്രിയുടെ ശൈലിയാണ് തോൽവിയുടെ പ്രധാന കാരണമെന്നാണ്. ഈ ശൈലി അദ്ദേഹം മാറ്റേണ്ടത് അനിവാര്യമാണെന്നും അഭിപ്രായമുയർന്നിരുന്നു.
എന്നാൽ മുഖ്യമന്ത്രി ഇതേ ശൈലി തുടരണമന്ന അഭിപ്രായയവും ശക്തമാണ്. തന്റെ ശൈലി മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഈ വിഷയവുമായി ബന്ധപ്പെട്ട തന്റെ അഭിപ്രായം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുകയാണ് സംവിധായകനും നടനുമായ ജോയ് മാത്യു. 'ശൈലി മാറ്റേണ്ട ശൈലജ ടീച്ചറെയാണ് മാറ്റേണ്ടത് ആരോഗ്യ വകുപ്പിൽ നിന്ന് മുഖ്യമന്ത്രി കസേരയിലേക്ക്...നല്ല മാറ്റമുണ്ടാകുമെന്ന്' അദ്ദേഹം കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |