കോട്ടയം: എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറായി ഡോ.സാബു തോമസിനെ ഗവർണർ നിയമിച്ചു. കഴിഞ്ഞ സെപ്റ്റംബർ മുതൽ വൈസ് ചാൻസലറുടെ താത്‌കാലിക ചുമതല വഹിക്കുകയായിരുന്നു. 2017 ആഗസ്റ്രിൽ പ്രോ വൈസ് ചാൻസലറായ അദേഹം അന്നത്തെ വി.സി ഡോ.ബാബു സെബാസ്റ്റ്യൻ വിരമിച്ചതിനെ തുടർന്നാണ് വൈസ് ചാൻസലറുടെ താത്‌കാലിക ചുമതലയേറ്റത്.
പോളിമർ കെമിസ്ട്രിയിലും നാനോസയൻസിലും ലോകമറിയുന്ന ശാസ്ത്രജ്ഞനായ സാബു തോമസ് 125 പുസ്‌തകങ്ങളും രാജ്യാന്തര ജേർണലുകളിൽ ആയിരത്തിലധികം ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലൊറൈൻ സർവകലാശാലയും സൗത്ത് ബ്രിട്ട്‌നി സർവകലാശാലയും 'ഡോക്ടർ ഹൊണോറിസ് കോസ' പദവി നൽകി ആദരിച്ചിട്ടുള്ള അദ്ദേഹത്തിന് സി.എൻ.ആർ. റാവു പ്രൈസ് ലക്ചർ പുരസ്‌കാരവും മികച്ച അക്കാദമിഷ്യനുള്ള ട്രില പുരസ്‌കാരവും ലഭിച്ചു. ഡോ. എ.പി.ജെ. അബ്ദുൾകലാം അവാർഡ്, ഇന്ത്യൻ നാനോ ബയോളജിസ്റ്റ് അവാർഡ്, നാഷണൽ എജ്യുക്കേഷൻ ലീഡർഷിപ്പ് അവാർഡ് എന്നിവയും നേടി.
കോട്ടയം മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ആനി ജോർജാണ് ഭാര്യ. ഗവേഷക വിദ്യാർത്ഥി മാർട്ടിൻ ജോർജ് തോമസ്, എം.ബി.ബി.എസ്. വിദ്യാർത്ഥിനി ക്രിസ്റ്റീൻ റോസ് തോമസ് എന്നിവരാണ് മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |