കോഴിക്കോട് : നവീകരിച്ച പഴശ്ശിരാജ പുരാവസ്തു മ്യൂസിയത്തിന്റെ ഉദ്ഘാടനം തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. ഈസ്റ്റ്ഹിൽ ബംഗ്ലാവിൽ പ്രവർത്തിച്ചു വരുന്ന പഴശ്ശിരാജ മ്യൂസിയം കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ധനസഹായത്താലാണ് പുനസജ്ജീകരിച്ചത്.
ബ്രിട്ടീഷ് മലബാറിലെ കളക്ടർമാരുടെ ഔദ്യോഗിക വസതിയായിരുന്ന കെട്ടിടത്തിൽ 1976 ലാണ് കേരള പുരാവസ്തു വകുപ്പ് മ്യൂസിയം സജ്ജീകരിച്ചത്. ശിലായുഗത്തിലെ ആയുധങ്ങൾ മുതൽ കോളനീകരണ സന്ദർഭത്തിലെ സാംസ്‌കാരിക വസ്തുക്കൾവരെ ഉൾക്കൊള്ളുന്ന മ്യൂസിയമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |