SignIn
Kerala Kaumudi Online
Monday, 14 September 2026 8.27 AM IST

തെളിവ് നശിപ്പിക്കുമെന്ന് ആശങ്ക, വിജയ്‌ബാബുവിന്റെ മുൻകർ ജാമ്യം റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് യുവനടി

vijay

കൊച്ചി: മുൻകൂർ ജാമ്യം ലഭിച്ചശേഷം മാത്രം വിദേശത്തുനിന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ നിർമ്മാതാവും നടനുമായ വിജയ്‌ബാബു നിയമത്തെ വെല്ലുവിളിക്കുകയാണെന്ന് യുവനടി സുപ്രീംകോടതിയിൽ അപ്പീൽ നൽകി. അതുകൊണ്ട് വിജയ്‌ ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നും നടി ആവശ്യപ്പെടുന്നു. അഭിഭാഷകനായ രാകേന്ദ് ബസന്ദാണ് നടിയ്‌ക്ക് വേണ്ടി അപ്പീൽ ഫയൽ ചെയ്‌തത്.

ജാമ്യത്തിലിറങ്ങിയ പ്രതി തെളിവുകൾ നശിപ്പിക്കാനിടയുണ്ടെന്ന് ആശങ്കയുണ്ടെന്നും യുവനടി അപ്പീലിൽ പറയുന്നു. വിജയ് ബാബു വിദേശത്തിരുന്ന് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഫയൽ ചെയ്‌തത് തെറ്റാണെന്നാണ് നടി അറിയിച്ചത്. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

എറണാകുളം ടൗൺ പൊലീസും നടന് മുൻകൂർ ജാമ്യം ലഭിച്ചതിനെതിരെ കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കേസന്വേഷണത്തിൽ നിന്നും മനപൂർവം ഒളിച്ചോടാനാണ് വിജയ് ബാബു വിദേശത്തേക്ക് കടന്നതെന്ന് നടി ഹർജിയിൽ പറയുന്നു. സുപ്രീംകോടതി അവധിക്കാല ബെഞ്ച് അപ്പീൽ ലിസ്‌റ്റ് ചെയ്യാൻ യുവനടിയുടെയും സർക്കാരിന്റെയും അഭിഭാഷകർ രജിസ്‌ട്രാർക്ക് കത്ത് നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAY BABU, ANTICIPATORY BAIL, ACTRESS, SUPREME COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY