കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ് സീസൺ നാലിലെ വിജയിയെ പ്രഖ്യാപിച്ചത്. നർത്തകിയായ ദിൽഷ പ്രസന്നനാണ് ഇത്തവണത്തെ വിജയി. ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ വനിതാ ജേതാവ് എന്ന പ്രത്യേകതയും ദിൽഷയ്ക്കുണ്ട്.
ആറ് പേരാണ് ഇത്തവണ ഫൈനലിലെത്തിയത്. 21 കോടിയിലധികം പേരാണ് ഇവർക്ക് വോട്ട് ചെയ്തത്. ഇതിൽ 39 ശതമാനം വോട്ടും ദിൽഷയ്ക്കാണ് ലഭിച്ചത്. വിജയിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ദിൽഷയെ ചിലർ സോഷ്യൽ മീഡിയയിലൂടെ പരിഹസിച്ചിരുന്നു.
ഈ സാഹചര്യത്തിൽ ദിൽഷയ്ക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് നടി സീമ ജി നായർ. കാലം ഇത്രയും പുരോഗമിച്ചു എന്ന് പറയുമ്പോഴും, നമ്മുടെ മനസ് പുരോഗമിക്കുന്നില്ലെങ്കിൽ എന്ത് പറയാനാണെന്ന് നടി ചോദിക്കുന്നു. എന്തിന് വേണ്ടിയാണ് ഇത്തരത്തിലുള്ള വിമർശനങ്ങളെന്ന് മനസിലാകുന്നില്ലെന്നും ഇതൊക്കെ ഒരു ഷോ ആയി കണ്ട് വിടണമെന്നും സീമ ജി നായർ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ശുഭദിനം ..ഇന്നലെ ബിഗ്ബോസ് ഷോയുടെ ..ഗ്രാൻഡ് ഫിനാലെയായിരുന്നു ..ജയിച്ചവർക്കും ..ഫൈനലിൽ വരാതെ പോയവർക്കും എന്റെ അഭിനന്ദനങ്ങൾ ..കാരണം എല്ലാവരും ഒന്നാം സ്ഥാനത്ത് എത്താൻ ആഗ്രഹിച്ചവർ ആണ്...അതിനു വേണ്ടി പരിശ്രമിച്ചവർ ആണ്...ഇന്നലെ ഒരുപെൺകുട്ടി വിന്നർ ആയപ്പോൾ അവരെ ചെളിവാരിഎറിയുന്ന ഒട്ടേറെ കമന്റുകൾ കണ്ടു ..അതും വളരെ മോശമായ രീതിയിൽ ...
എന്തിനു വേണ്ടിയാണിതെന്നു മനസിലാകുന്നില്ല ..ആർക്കു വേണ്ടി ..ആരെ സന്തോഷിപ്പിക്കാൻ വേണ്ടി ..ഇതൊക്കെ ഒരു ഷോ ആയി കണ്ട് വിടേണ്ടതിനു പകരം ..അങ്ങോട്ടുമിങ്ങോട്ടും ചെളി വാരിയെറിയുന്നു ..ഈ കാഴ്ചപ്പാട് മാറേണ്ടതല്ലേ ..ആ കമന്റുകൾ കണ്ടപ്പോൾ തോന്നി ..ഇവർക്കാർക്കും അമ്മയോ ..സഹോദരിയോ ..മകളോ ..ഭാര്യയോ ..ഇല്ലാത്തവർ ആണോന്ന് ..കാലം ഇത്രയും പുരോഗമിച്ചു എന്ന് പറയുമ്പോളും ..നമ്മുടെ മനസ് പുരോഗമിക്കുന്നില്ലെങ്കിൽ എന്ത് പറയാൻ ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |