ബിഗ് ബോസ് സീസൺ 7നായി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പരിപാടി ആരംഭിക്കുന്നെന്ന പ്രഖ്യാപനം വന്നതുമുതൽ ഫേസ്ബുക്കിലും മറ്റും ഫാൻ പേജുകളും സജീവമാകാൻ തുടങ്ങി. ബീഗ് ബോസിന്റേതായ ഒരു അറിയിപ്പുകൂടി എത്തിയിരിക്കുകയാണ് ഇപ്പോൾ.
'ജൂൺ 21 വെയ്റ്റ് ആൻഡ് സീ' എന്നാണ് പോസ്റ്റിലുള്ളത്. ഇത് ഫാൻ ഫേജുകളും ഷെയർ ചെയ്തിട്ടുണ്ട്. ജൂൺ 21ന് ഷോ തുടങ്ങുകയാണെന്നോ, കോമണർക്കുള്ള പ്രമോ വീഡിയോയാണ് വരുന്നത് എന്നൊന്നും വ്യക്തമല്ല. സീസൺ അഞ്ച് മുതലാണ് ഷോയിൽ കോമണർക്ക് അവസരം ലഭിച്ചുതുടങ്ങിയത്.
സീസൺ അഞ്ചിൽ ഗോപികയായിരുന്നു കോമണറായി എത്തിയത്. ആറിൽ റെസ്മിനും നിഷാനയും എത്തി. ഇത്തവണ എത്രപേർ കോമണറായി ഉണ്ടാകുമെന്ന് വ്യക്തമല്ല. മലയാളികളുടെ പ്രിയതാരങ്ങളും പരിപാടിയിൽ പങ്കെടുത്തേക്കും.
സീസൺ ഏഴ് പ്രഖ്യാപിച്ചതിനുപിന്നാലെ മത്സരാർത്ഥികളായി എത്തുന്നത് ആരൊക്കെയാകും എന്ന തരത്തിലുള്ള ചർച്ചകളും ആരംഭിച്ചുകഴിഞ്ഞു. അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയും, അനുമോളും, അലൻ ജോസ് പെരേരയും, സന്തോഷ് വർക്കിയുമൊക്കെ ബിഗ് ബോസ് ഹൗസിലേക്ക് എത്തുമെന്ന രീതിയിൽ ഊഹാപോഹങ്ങൾ ഉണ്ട്.
'മത്സരിക്കാനോ, ഞാൻ അറിഞ്ഞില്ലല്ലോ' എന്നാണ് അനുമോൾ ഇതിനോട് പ്രതികരിച്ചത്. അവസരം കിട്ടിയാൽ പരിപാടിയിൽ പങ്കെടുക്കുമെന്ന് രേണു സുധി വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും ആരൊക്കെയായിരിക്കും മത്സരാർത്ഥികളെന്ന് അധികം വൈകാതെ തന്നെ വ്യക്തമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |