തിരുവനന്തപുരം: തുടർച്ചയായ മൂന്നാം മാസവും കൃത്യസമയത്ത് ശമ്പളം കൊടുക്കാനാകാതെ കെ.എസ്.ആർ.ടി.സി കരാർ പ്രകാരം എല്ലാമാസവും അഞ്ചിനാണ് ശമ്പളം നൽകേണ്ടത്. ഇതുപ്രകാരം നാളെ രാത്രിയെങ്കിലും ശമ്പളം നൽകണം.
ജൂണിലെ ശമ്പളത്തിന് 85 കോടി രൂപയെങ്കിലും വേണം. എന്നാൽ അക്കൗണ്ട് പൂർണ്ണമായും കാലിയാണ്. ഡീസലിന് പണം അടയ്ക്കുന്നത് നിറുത്തിവച്ചാണ് മേയിലെ ശമ്പളം കഷ്ടിച്ച് കൊടുത്തത്. അഞ്ചു തവണയായിട്ടായിരുന്നു ശമ്പള വിതരണം.
പതിവ് സർക്കാർ സഹായമായ 30 കോടി രൂപ ഇത്തവണ കിട്ടിയിട്ടില്ല.
250 കോടിയുടെ അടിയന്തിര ധനസഹായം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ആന്റണിരാജു അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇതിനായി യോഗം ചേരാൻ തീരുമാനിച്ചെങ്കിലും നടന്നില്ല. കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ് പതിവുപോലെ 45 കോടിയുടെ ധനസഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്.
ജീവനക്കാർ നൽകിയ കേസിൽ ശമ്പളം കൊടുക്കുന്നതിന് മുൻഗണന നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ സമരത്തിനിടെ അക്രമമുണ്ടായതോടെ കോടതിയും കർശന നിലപാടിലേക്ക് കടന്നു. ശമ്പളത്തിലെ അനിശ്ചിതത്വം
ജീവനക്കാരുടെ ജീവിതം ദുരിതത്തിലാക്കി പലരുടെയും വായ്പാ തിരിച്ചടവ് മുടങ്ങി. ശമ്പളം വൈകി അക്കൗണ്ടിലെത്തുമ്പോൾ പിഴ സഹിതം ബാങ്കുകൾ തുക ഈടാക്കും. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |