
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് സർക്കാർ 93.72 കോടി കൂടി അനുവദിച്ചെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പെൻഷൻ വിതരണത്തിന് 73.72 കോടിയും മറ്റ് ആവശ്യങ്ങൾക്ക് 20 കോടിയുമാണ് അനുവദിച്ചത്. ഈ വർഷം ബഡ്ജറ്റിൽ കോർപ്പറേഷനായി നീക്കിവച്ചത് 900 കോടിയാണ്. ബജറ്റ് വകയിരുത്തലിനുപുറമേ 301.56 കോടി കൂടി ഇതിനകം കെ.എസ്.ആർ.ടി.സിക്ക് ലഭ്യമാക്കിയതായി മന്ത്രി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |