തിരുവനന്തപുരം: പുതുതായി രൂപീകരിച്ച നാടക് തിരുവനന്തപുരം സിറ്റി മേഖല കമ്മിറ്റിയുടെ പ്രഥമ പരിപാടിയായ 'നാടകമുറ്റം' ലെനിൻ ബാലവാടിയിൽ നടന്നു. പ്രമുഖ നാടക പ്രവർത്തകൻ ഡി.രഘൂത്തമൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അലക്സ് വള്ളികുന്നം അദ്ധ്യക്ഷത വഹിച്ചു.മേഖലാ സെക്രട്ടറി ആശാസുവർണരേഖ റിപ്പോർട്ടും ട്രഷറർ ജി.റീന വരവ്, ചെലവ് കണക്കുകളും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പ്രേംജിത് സുരേഷ്ബാബു, ജില്ലാപ്രസിഡന്റ് ജോസ് പി.റാഫേൽ,ജില്ലാ സെക്രട്ടറി വിജുവർമ്മ,ജോയിന്റ് സെക്രട്ടറി ടി.ടി.രാജേഷ്,കിരൺ മോഹൻ,ആർ.രഘു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ശ്യാം റെജി സംവിധാനം ചെയ്ത തമ്പ്, ടൈഗർ സൈബീരിയൻ ഹസ്‌കി, സൈബർ എഗ്ഗ് എന്നീ നാടകങ്ങൾ അരങ്ങേറി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അമൽരാജ്, സജി തുളസിദാസ് എന്നിവർ നാടക സംഘാംഗങ്ങൾക്ക് ഉപഹാരം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |