ആലപ്പുഴ: പതിനേഴു വയസിനു മുകളിലുള്ളവർക്കായി സാക്ഷരതാ മിഷൻ നടത്തിയ ഏഴാംതരം തുല്യതാ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ജില്ലയിൽ പരീക്ഷയെഴുതിയ 94 പേരിൽ 91 പേർ വിജയിച്ചു. ഇതിൽ 63 പേർ സ്ത്രീകളാണ്. 96.8 ആണ് വിജയശതമാനം. സംസ്ഥാനത്ത് 1954 പേരാണ് ആകെ പരീക്ഷ എഴുതിയത്. ഇതിൽ 1820 പേർ വിജയിച്ചു. ഏഴാംതരം തുല്യതാപരീക്ഷ വിജയിച്ചവർക്ക് പത്താംതരം തുല്യതാകോഴ്‌സിൽ രജിസ്റ്റർ ചെയ്യാം. ഇതിനുള്ള അവസാന തീയതി ജൂലായ് 8.