ആലപ്പുഴ: കുഞ്ഞിന്റെ ചോറൂണ് ചടങ്ങിനിടെ ആനക്കൊട്ടിലിന്റെ മേൽക്കൂരയുടെ കോൺക്രീറ്റ് പാളി അടർന്നുവീണ് അമ്മയ്ക്ക് പരിക്ക്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ആലപ്പുഴ വലിയ കലവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം.
കാട്ടൂർ വെളിയിൽ പ്രശാന്തും ഭാര്യ ആര്യയും (26) അഞ്ച് മാസം പ്രായമുള്ള ഇളയ മകൻ അഭയദേവിന്റെ ചോറൂണിന് എത്തിയതായിരുന്നു. പൂജാരിയെ കാത്ത് കൊട്ടിലിനുള്ളിലിരിക്കുമ്പോഴാണ് കോൺക്രീറ്റ് പാളി അടർന്ന് ആര്യയുടെ തലയിൽ വീണത്. രക്തം വാർന്നതിനെ തുടർന്ന് ആദ്യം ചെട്ടികാട് താലൂക്ക് ആശുപത്രിയിലും, ഛർദ്ദിച്ചതോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിച്ചു. തലയ്ക്ക് മൂന്ന് തുന്നലുണ്ട്. കോൺക്രീറ്റ് കഷ്ണം തെറിച്ചുവീണ് മൂത്ത മകൻ ആദിദേവിന്റെ തലമുഴച്ചതോടെ മെഡിക്കൽ കോളേജിൽ പരിശോധനയ്ക്ക് വിധേയനാക്കി. പ്രശാന്തിനും ഇളയ മകനും പരിക്കില്ല.
മേൽക്കൂര അപകടാവസ്ഥയിലാണെന്ന് നാല് വർഷമായി ഉപദേശകസമിതിയടക്കം പരാതി പറഞ്ഞിട്ടും ദേവസ്വം ബോർഡ് ഗൗനിച്ചില്ല. മണ്ണഞ്ചേരി പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.
ക്യാപ്ഷൻ: മേൽക്കൂരയിലെ കോണക്രീറ്റ് പാളി അടർന്നു വീണ ആനക്കൊട്ടിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |