SignIn
Kerala Kaumudi Online
Saturday, 27 April 2024 5.53 AM IST

മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം കൊണ്ടുപോകണം; സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി

mk-stalin-pinarayivijayan

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടിയോടടുക്കുകയാണെന്നും മഴ തുടർന്നാൽ അണക്കെട്ടിൽ എത്തുന്ന വെള്ളത്തിന്റെ അളവിൽ വലിയ തോതിലുള്ള വർദ്ധനയുണ്ടാകുമെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.

'അണക്കെട്ടിൽ വെള്ളത്തിന്റെ അളവ് സുരക്ഷിതമായ പോയിന്റിൽ നിലനിർത്താൻ തമിഴ്നാട്ടിലേക്കു കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവിൽ ക്രമീകരണം ഏർപ്പെടുത്തണം. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിനെക്കാൾ കൂടുതൽ ജലം കൊണ്ടുപോകാൻ നടപടി സ്വീകരിക്കണം. അണക്കെട്ട് തുറക്കുന്നതിന് 24 മണിക്കൂറെങ്കിലും മുന്നറിയിപ്പു നൽകണം. എങ്കിൽ മാത്രമേ അണക്കെട്ടിനു താഴെ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയൂ.'- മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MK STALIN PINARAYI VIJAYAN, MULLAPERIYAR DAM, PINARAYI VIJAYAN, MK STALIN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.