SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.00 PM IST

ഗവേഷണത്തിൽ പ്രിയ വർഗീസ് തീരെ പിന്നിലായിട്ടും ഒന്നാം റാങ്ക്

priya-

തിരുവനന്തപുരം: മുഖ്യമന്ത്റിയുടെ പ്രൈവ​റ്റ് സെക്രട്ടറിയും മുൻ എം.പിയുമായ കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ മലയാളം വിഭാഗത്തിൽ അസോസിയേ​റ്റ് പ്രൊഫസർ നിയമനത്തിന് ഒന്നാം റാങ്ക് നൽകിയത് യോഗ്യതാ മാനദണ്ഡങ്ങൾ അവഗണിച്ച് അഭിമുഖത്തിന് മാർക്ക് കൂട്ടിനൽകിയാണെന്ന് ഔദ്യോഗിക രേഖ.

പ്രധാന മാനദണ്ഡമായ ഗവേഷണ പ്രസിദ്ധീകരണങ്ങൾക്കുള്ള സ്കോർ ഏറ്റവും കുറവ് പ്രിയ വർഗീസിനായിരുന്നു. അദ്ധ്യാപന പരിചയവും പ്രിയയ്ക്കാണ് തീരെ കുറവ്. എന്നിട്ടും അഭിമുഖത്തിന് 32മാർക്ക് നൽകിയാണ് പ്രിയയെ ഒന്നാം റാങ്കിലെത്തിച്ചത്.

ഗവേഷണത്തിനുള്ള 156 സ്കോർ പോയിന്റാണ് പ്രിയയ്ക്കുള്ളത്. ഏറ്റവും കൂടുതൽ പോയിന്റുള്ള (651) ചങ്ങനാശേരി എസ്.ബി കോളേജിലെ അദ്ധ്യാപകൻ ജോസഫ് സ്കറിയയ്ക്ക് രണ്ടാം റാങ്കും 645 പോയിന്റുള്ള മലയാളം സർവകലാശാലയിലെ സി.ഗണേഷിന് മൂന്നാം റാങ്കുമാണ് സെലക്ഷൻ കമ്മിറ്റി നൽകിയത്.

ദേശീയ,അന്തർദേശീയ തലത്തിൽ എത്രപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു എന്നതിന്റെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തുന്നതാണ് സ്കോർ പോയിന്റ്. പ്രധാനപെട്ട ഈ മാനദണ്ഡത്തിന് ഒരു വിലയും കല്പിക്കാതെയാണ് പ്രിയ വർഗീസിന് ഇന്റർവ്യൂ ബോർഡ് ഏറ്റവും കൂടുതൽ മാർക്ക് നൽകിയത്. 15 വർഷം അദ്ധ്യാപന പരിചയമുള്ള ജോസഫ് സ്കറിയയ്ക്ക് 30 മാർക്കും ഗണേഷിന് 28മാർക്കുമാണ് അഭിമുഖത്തിൽ ലഭിച്ചത്.

ഇന്റർവ്യൂ നടപടികളുടെ വിവരാവകാശ രേഖ സഹിതം, ക്രമക്കേടു കാട്ടിയ കണ്ണൂർ വി.സി ഡോ.ഗോപിനാഥ് രവീന്ദ്രനെതിരേ നടപടിയാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഗവർണർക്ക് പുതിയ പരാതി നൽകി.

യു.ജി.സി ചട്ടപ്രകാരം എട്ടുവർഷത്തെ അദ്ധ്യാപന പരിചയമാണ് വേണ്ടത്. സർവകലാശാലയിൽ സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടറായിരുന്ന രണ്ടുവർഷം കൂടി അദ്ധ്യാപന പരിചയമായി കണക്കിലെടുക്കുകയായിരുന്നു. ഇത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഗവർണർക്ക് ലഭിച്ച പരാതിയിൽ വി.സിയുടെ വിശദീകരണം തേടിയിരുന്നു.

പ്രിയാ വർഗീസിനെ നിയമിച്ചിട്ടില്ലെന്നും റാങ്ക് ലിസ്റ്റ് നിയമപരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും കഴിഞ്ഞദിവസം ഗവർണർക്ക് മറുപടി നൽകിയിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷമേ നിയമനത്തിൽ തീരുമാനമെടുക്കൂ എന്നും സിൻഡിക്കേറ്റ് തീരുമാനപ്രകാരമാണ് നടപടികളെന്നുമാണ് വി.സിയുടെ നിലപാട്.

 അസോസിയേറ്റ് പ്രൊഫസർ തസ്തിക

റാങ്ക് ...........ഉദ്യോഗാർത്ഥി................റിസർച്ച് സ്കോർ .......ഇന്റർവ്യൂ മാർക്ക്

1.................. പ്രിയ വർഗീസ് ...............................156............................. 32

2.................. ജോസഫ് സ്‌കറിയ.........................651.............................30

3.................. സി. ഗണേഷ്...................................645.............................28

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRIYA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.