SignIn
Kerala Kaumudi Online
Friday, 26 April 2024 6.51 PM IST

ആദ്യം സ്‌പെെഡർമാനെപ്പോലെ പാറയിൽ വലിഞ്ഞ് കയറി ഞെട്ടിച്ചു; ഇപ്പോഴിതാ യൂറോപ്പിലെ കൊടുമുടിക്ക് മുകളിൽ കൂളായി നിൽക്കുന്നു, ചിത്രം പങ്കുവച്ച് പ്രണവ് മോഹൻലാൽ

pranav

യാത്രകൾ ഏറെ ഇഷ്‌ടപ്പെടുന്ന താരമാണ് പ്രണവ് മോഹൻലാൽ. സിനിമകളിലൂടെ പ്രേക്ഷക മനസിൽ ഇടം നേടുന്നതിന് മുൻപ് തന്നെ യാത്രകളിലൂടെയും അഭ്യാസപ്രകടനങ്ങളിലൂടെയും താരം ശ്രദ്ധ നേടിയിരുന്നു.

യാത്രകൾക്കിടയിൽ പ്രണവിനെ കണ്ടുമുട്ടുന്ന ആളുകൾ ഷെയർ ചെയ്യുന്ന വീഡിയോകൾ പലപ്പോഴും വെെറലാകാറുണ്ട്. സിനിമയിൽ അഭിനയിക്കുന്ന കാലയളവിനെക്കാൾ കൂടുതൽ സമയം യാത്രകൾക്കായി പ്രണവ് മാറ്റിവയ്‌ക്കാറുണ്ട്.

ഇപ്പോഴിതാ യൂറോപ്പിലൂടെയാണ് പ്രണവിന്റെ സാഹസിക യാത്ര. സ്പെയിനിലെ പര്‍വതനിരകളില്‍ നിന്നും എടുത്ത ചിത്രം പ്രണവ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

A post shared by Pranav Mohanlal (@pranavmohanlal)

ഇപ്പോൾ പ്രണവ് തന്നെ വീഡിയോയും ചിത്രങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പ്രണവിന്റെ അഭ്യാസപ്രകടനം കണ്ട് ആരാധകർ അമ്പരന്നിരുന്നു. കൂറ്റൻ പാറയിലൂടെ കയറുന്ന വീഡിയോയാണ് താരം പങ്കുവച്ചത്.

pranav

കൂറ്റൻ പാറയിലൂടെ അനായാസമായാണ് പ്രണവ് കയറിയത്. റോപ്പ് പോലും ഉപയോഗിച്ചിട്ടില്ലെന്നത് വീഡിയോയിൽ കാണാമായിരുന്നു. നിരവധി പേർ വീഡിയോയ്‌ക്ക് കമന്റുകളുമായി എത്തി. 'മല്ലു സ്പൈഡർമാൻ വീണ്ടും വന്നല്ലോ, ചെക്കൻ വേറെ ട്രാക്ക് എന്നിങ്ങനെയുള്ള കമന്റുകൾ എത്തിയിരുന്നു. അയലത്തെ അമ്മുമ്മ കണ്ടാൽ ഇതൊക്കെ നിർത്തി മോഹൻലാലിന്റെ മോനാട് പി.എസ്.സി എഴുതാൻ പറയും, ഇത് നമ്മൾ ചെയ്താൽ നാട്ടുകാർ കുടുംബം നോക്കാതെ കഞ്ചാവ് അടിച്ചു കിളി പോയി നടക്കുകയാണെന്ന് പറയും തുടങ്ങിയ രസകരമായ കമന്റുകളും വന്നിരുന്നു. താരത്തിന്റെ പ്രവർത്തി അപകടം പിടിച്ചതാണെന്നും ആളുകൾ പറയാറുണ്ട്.

അതേസമയം, ഏറ്റവുമൊടുവിലായി പ്രണവിന്റേതായി റിലീസായ 'ഹൃദയം' വൻ വിജയമായി മാറിയിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത ചിത്രം ഈ വ‌ർഷം സാമ്പത്തിക വിജയം നേടിയ ചുരുക്കം ചില ചിത്രങ്ങളിൽ ഒന്നാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ROY TAYLOR, IPL, ROY TAYLOR IPL, CRICKET
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.