തെന്മല: ഏജൻസിക്ക് കൊടുത്തുവിട്ട ലോട്ടറി ടിക്കറ്റുകൾ മോഷ്‌ടിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ആര്യങ്കാവ് പൂത്തോട്ടം സ്വദേശി സുധീഷ്, കുളത്തൂപ്പുഴ മാർത്താണ്ഡങ്കര സ്വദേശി സജിമോൻ എന്നിവരാണ് പിടിയിലായത്. 1.36 ലക്ഷം വിലമതിക്കുന്ന 4,200 ലോട്ടറി ടിക്കറ്റുകളാണ് ഇവർ മോഷ്‌ടിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കോഴഞ്ചേരിയിൽ നിന്ന് ആര്യങ്കാവ് ഭരണി ലക്കി സെന്ററിലേക്ക് കെ.എസ്.ആർ.ടി.സി ബസിൽ കൊടുത്തുവിട്ട ലോട്ടറി ടിക്കറ്റുകളാണ് മോഷണം പോയത്. ബസിൽ കൊണ്ട് വരുന്ന ടിക്കറ്റുകൾ ജീവനക്കാർ ലോട്ടറി ഏജൻസിക്ക് കെെമാറുകയാണ് പതിവ്.
ചൊവ്വാഴ്‌ചയും ലോട്ടറിക്കടയുടെ മുന്നിൽ നിർത്തിയപ്പോൾ ഒരാൾ വന്ന് ടിക്കറ്റുകൾ വാങ്ങി. എന്നാൽ ഏജൻസിക്ക് ടിക്കറ്റുകൾ കിട്ടിയില്ല. തുടർന്ന് നടന്ന തിരച്ചിലിലാണ് ടിക്കറ്റുകൾ കളവ് പോയെന്ന് മനസിലായത്. പിന്നാലെ ഏജൻസി തെന്മല പൊലീസിൽ പരാതി നൽകുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ മുൻ നിർത്തി നടത്തിയ പരിശോധനയിലാണ് ടിക്കറ്റ് കടത്തിയ സുധീഷിനെ തിരിച്ചറിഞ്ഞത്. ഇയാളെ ചോദ്യം ചെയ്‌തപ്പോഴാണ് സജിമോന്റെ പങ്ക് തെളിഞ്ഞത്. കാണാതായ ലോട്ടറി ടിക്കറ്റുകളും കണ്ടെത്തിയിട്ടുണ്ട്. മോഷണം പോയ ടിക്കറ്റുകൾ വ്യാഴം, വെള്ളി ദിവസങ്ങളിൽ നറുക്കെടുപ്പ് നടന്നവയാണ്. 40,000 രൂപ സമ്മാനം ഈ ടിക്കറ്റുകൾക്ക് അടിച്ചിട്ടുണ്ടെന്ന് ലോട്ടറി ഏജൻസി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |