ലക്നൗ: യുവതിയുടെ കുളിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് കുളിക്കുന്ന ദൃശ്യങ്ങൾ ലൈവ് ആയി കണ്ടുവന്നിരുന്ന വീട്ടുടമസ്ഥനെതിരെ കേസ്. ഉത്തർപ്രദേശിലെ ലക്നൗവിലാണ് സംഭവം. ബഹ്റൈചിൽ നിന്നുള്ള യുവതിയാണ് ദുബഗ്ഗ പൊലീസിൽ പരാതി നൽകിയത്.
ജൂൺ 24നാണ് യുവതി കുളിമുറിയിൽ ക്യാമറ കണ്ടെത്തുന്നത്. ക്യാമറ വൈഫൈയുമായി ബന്ധിപ്പിച്ചിരുന്നു. യുവതി കുളിമുറിയിൽ കയറുന്നത് മുതലുള്ള ദൃശ്യങ്ങൾ വീട്ടുടമസ്ഥൻ ലൈവായി കാണുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ക്യാമറ കണ്ടെത്തിയതിന് പിന്നാലെ പിടിക്കപ്പെടാതിരിക്കാൻ മാപ്പപേക്ഷിച്ച് വീട്ടുടമസ്ഥൻ തന്റെ അരികിലെത്തിയെന്നും യുവതി പരാതിയിൽ വ്യക്തമാക്കി. പൊലീസിൽ പരാതി നൽകുമെന്നായപ്പോൾ ഇയാൾ യുവതിയെ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. സംഭവത്തിൽ ദുബഗ്ഗ പൊലീസ് എഫ്.ഐ.ആർ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |