കോഴിക്കോട്: രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി ഒളിമ്പ്യൻ പി.ടി.ഉഷയ്ക്ക് നാളെ കോഴിക്കോട്ട് പൗരസ്വീകരണം നൽകും. വൈകിട്ട് 4 ന് കല്ലായ് റോഡിലെ സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. പൗരസമിതി ചെയർപേഴ്സൺ മേയർ ഡോ. ബീനാ ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ, ബി.ജെ.പി.ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ, ഡി.സി.സി.പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാർ, മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർപാണ്ടികശാല, ജനതാദൾ ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ, ഗോകുലം ഗോപാലൻ (ചെയർമാൻ, ഗോകുലം ഗ്രൂപ്പ്) തുടങ്ങിയവർ സ്വീകരണചടങ്ങിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |