പത്തനംതിട്ട : ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോഴ്‌സ് ഫെഡറേഷൻ (സി.എെ.ടി.യു) ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, മുൻ എം.എൽ.എ രാജു എബ്രഹാം, കെ.പ്രകാശ് ബാബു, പി.ആർ. പ്രസാദ്, കെ.കെ.സുരേന്ദ്രൻ, കെ.സി.രാജഗോപാൽ, കെ.അനന്തഗോപാൻ, റോഷൻ ജേക്കബ്, പി.ആർ.പ്രദീപ്, ഇ.കെ.ബേബി, എൻ.സജികുമാർ, പി.ബി.ഹർഷകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി. കെ.പ്രകാശ് ബാബു (പ്രസിഡന്റ്), രാജു എബ്രഹാം (സെക്രട്ടറി), പി.ആർ.പ്രസാദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |