അമ്പലപ്പുഴ: പുന്നപ്രയിൽ കേപ്പിന്റെ കീഴിലുള്ള കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് മാനേജ്മെന്റിൽ എൻ.എസ്.എസ് യൂണിറ്റുകളുടെ സപ്തദിന ക്യാമ്പിനോടനുബന്ധിച്ചു നടത്തുന്ന പുനർജ്ജനി പദ്ധതിക്ക് തുടക്കമായി. ആലപ്പുഴ മെഡി. ആശുപത്രിയിലെ കേടുവന്ന ഉപകരണങ്ങൾ നന്നാക്കി കൊടുക്കുന്ന പദ്ധതിയാണിത്. 60 എൻ.എസ്.എസ് വോളണ്ടിയർമാർ പങ്കെടുക്കുന്നുണ്ട്. 6 വരെ നീണ്ടു നിൽക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മെഡി. ആശുപത്രി സൂപ്രണ്ട് ഡോ. സജീവ് ജോർജ് നിർവഹിച്ചു. എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. റൂബിൻ വി.വർഗീസ് അദ്ധ്യക്ഷനായി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. അനൂപ്, മുസ്തഫ, ആർ.എം.ഒ ഡോ. ഹരികുമാർ, മുൻ എക്സിക്യുട്ടീവ് അംഗം എം. മുഹമ്മദ് കോയ എന്നിവർ സംസാരിച്ചു. വോളണ്ടിയർ സെക്രട്ടറിമാരായ ആഷിക്, അനന്ദു, അനഘ, പാർവതി എന്നിവരാണ് നേതൃത്വം നൽകുന്നത്.