ആലപ്പുഴ: ശക്തമായ ഒഴുക്കിൽ അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞ് കാണാതായ പ്ലസ് ടു വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേർ മരിച്ചു, രണ്ടുപേരെ കാണാനില്ല. ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല കരയുടെ പള്ളിയോടമാണ് മറിഞ്ഞത്. ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകൻ ആദിത്യ(17)നും ചെറുകോൽ സ്വദേശി വിനീഷുമാണ് മരിച്ചത്. പ്ലസ് ടു വിദ്യാർത്ഥിയാണ് ആദിത്യൻ.
ഇന്ന് രാവിലെ 8.30ന് വലിയ പെരുംമ്പുഴ കടവിൽ വച്ചായിരുന്നു അപകടം. അഗ്നിരക്ഷാസേന, സ്കൂബ ഡൈവിംഗ് ടീം, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്. ആറന്മുളയ്ക്കു പുറപ്പെടുന്നതിനു മുമ്പായി പള്ളിയോടം മുന്നിലേയ്ക്ക് പോയി തിരികെ വരുന്ന ചടങ്ങുണ്ട്. ഇതിനായി പള്ളിയോടം തിരിക്കുന്നതിനിടെയാണ് മറിഞ്ഞത്.
കളക്ടറുമായി സംസാരിച്ചെന്നും നേവിയുടെ സഹായം ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല എംഎൽഎ പറഞ്ഞു. എംഎൽഎമാരായ രമേശ് ചെന്നിത്തല, സജി ചെറിയാൻ എന്നിവർ പള്ളിയോടം പുറപ്പെടുന്ന ചടങ്ങിന് എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |