കൊച്ചി: ഉത്സവകാലം പ്രമാണിച്ച് ഉപഭോക്താക്കൾക്കായി പ്രത്യേകനിരക്കുകൾ പ്രഖ്യാപിച്ച് സി.എസ്.ബി ബാങ്ക്. എൻ.ആർ.ഇ നിക്ഷേപങ്ങൾക്ക് 6.90 ശതമാനം വരെയും അമേരിക്കൻ ഡോളറിലെ എഫ്.സി.എൻ.ആർ - ബി നിക്ഷേപങ്ങൾക്ക് 3.90 ശതമാനം വരെയുമാണ് പരിമിതകാലത്തേക്ക് ലഭ്യമാക്കുന്നത്. നിരവധി മൂല്യാധിഷ്ഠിത സേവനങ്ങളും ഉപഭോക്താക്കൾക്കായി നടപ്പാക്കാൻ ബാങ്ക് ഒരുങ്ങുകയാണെന്ന് എസ്.എം.ഇ., എൻ.ആർ.ഐ ബാങ്കിംഗ് വിഭാഗം മേധാവി ശ്യാം മണി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |