തിരുവനന്തപുരം: കയർ മേഖലയിലെ കടുത്ത പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കയർ വികസന ഡയറക്ടറേറ്റിന് മുന്നിലും മന്ത്രി പി. രാജീവിന്റെ വസതിക്ക് മുന്നിലും നിരാഹാരസമരം ആരംഭിക്കാൻ കേരള കയർ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ തീരുമാനിച്ചു. അവഗണനയ്ക്കെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കും. കയർസംഘം ജീവനക്കാരുടെ മാനേജീരിയൽ സബ്‌സിഡി പ്ലാനിംഗ് ബോർഡ് തടസ്സം നിൽക്കുന്നതിനാൽ 20 മാസമായി ലഭിക്കുന്നില്ലെന്നും ജീവനക്കാർ പറയുന്നു. ബഡ്ജറ്റിൽ അനുവദിച്ച തുകയിൽ ഏറിയ പങ്കും കൊള്ളവിലയ്ക്ക് ഓട്ടോമാറ്റിക്ക് സ്പിന്നിംഗ് മെഷീനുകൾ വാങ്ങിയും തൊണ്ട് ലഭ്യത കുറഞ്ഞയിടങ്ങളിൽ ഡിഫൈബറിംഗ് യൂണിറ്റുകൾ സ്ഥാപിച്ചും നഷ്ടമാക്കിയെന്നും ജീവനക്കാർ ആരോപിക്കുന്നു.