കൊല്ലം: രാവിലെ കൊല്ലത്ത് നിന്ന് വള്ളിക്കീഴിലെത്തിയപ്പോൾ വഴിവക്കിൽ കാത്തുനിൽക്കുന്ന ജനങ്ങൾക്കിടയിലൂടെ രാഹുൽ ഒരു തട്ടുകട കണ്ടു. പെട്ടെന്ന് അവിടേക്ക് നടന്നുകയറി. രാഹുലിനെ കണ്ട് തട്ടുകാരൻ ഞെട്ടി. അവിടെ ഉണ്ടായിരുന്ന പൊറോട്ടയും ബിസ്‌കറ്റും മുന്നിൽ എത്തിച്ചു. ഒപ്പമുണ്ടായിരുന്ന വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവർക്കൊപ്പം രാഹുൽ കുശലം പറഞ്ഞിരിക്കുന്നതിനിടയിൽ കട്ടൻചായയുമായി തട്ടുകടക്കാരനെത്തി. കട്ടൻ ചായയ്‌ക്കൊപ്പം പൊറോട്ടയും കഴിച്ച ശേഷം തട്ടുകടക്കാരന്റെ കുടുംബാംഗങ്ങൾക്കൊപ്പം ഫോട്ടോയുമെടുത്ത ശേഷമാണ് രാഹുൽ യാത്ര തുടർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |