തിരുവനന്തപുരം : നാല് മാസം പ്രായമുളള കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിവിൽ കഴിഞ്ഞുവന്നിരുന്ന വീട്ടമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശികളായ നിഷ ആനി വർഗീസ് (24), മജീഷ് മോഹൻ (24) എന്നിവരെയാണ് നേമം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം ഒക്ടോബർ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. കല്ലിയൂർ തെന്നൂർക്കോണത്ത് വീട്ടിൽ അരുൺകുമാറിന്റെ ഭാര്യയായ നിഷ നാല് മാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെയുളള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കവേ പ്രതികൾ ബംഗളൂരുവിലേക്ക് കടന്നു. അടുത്തിടെ പ്രതികൾ ബംഗളൂരുവിൽ നിന്ന് പത്തനംതിട്ടയിൽ എത്തിയതായി മനസിലാക്കിയതോടെ പത്തനംതിട്ടയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ,എസ്.ഐമാരായ വിപിൻ, പ്രസാദ്, എ.എസ്.ഐമാരായ പത്മകുമാർ,ശ്രീകുമാർ, സി.പി.ഒമാരായ ഗിരി, ഉണ്ണിക്കൃഷ്ണൻ, സാജൻ നിള, ആര്യ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |