നെടുമ്പാശേരി: കൊച്ചി വിമാനത്താവളക്കമ്പനിയുടെ (സിയാൽ) വാർഷിക പൊതുയോഗം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ രാവിലെ 11ന് വീഡിയോ കോൺഫറൻസിലൂടെ നടക്കും. ബോർഡ് അംഗങ്ങളായ മന്ത്രിമാരായ പി.രാജീവ്, കെ.രാജൻ, ചീഫ് സെക്രട്ടറി വി.പി. ജോയി, ഇ.കെ. ഭരത് ഭൂഷൺ, അരുണ സുന്ദരരാജൻ, എം.എ.യൂസഫലി, എൻ.വി. ജോർജ്, ഇ.എം. ബാബു, എസ്. സുഹാസ് തുടങ്ങിയവർ പങ്കെടുക്കും.
2021-22 വർഷത്തെ കണക്കുകൾ യോഗത്തിൽ അവതരിപ്പിക്കും. പുതിയ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസിന്റെ നിയമനം അംഗീകാരത്തിനായി അവതരിപ്പിക്കും. സിയാലിന്റ അടിസ്ഥാന വികസന പദ്ധതികളുടെ ചർച്ച നടക്കും.
കൊവിഡ് അഘാതത്തിൽ നിന്ന് സിയാൽ കഴിഞ്ഞവർഷം ശക്തമായി തിരിച്ചുകയറി. മൊത്തം വരുമാനം 418 .69 കോടി രൂപയാണ്. യാത്രക്കാരുടെ എണ്ണം 47.59 ലക്ഷമായി. മുൻവർഷം 24.7 ലക്ഷമായിരുന്നു. പ്രവർത്തന ലാഭം 217. 34 കോടി രൂപ. 2022-23ൽ 675 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |