പുൽപ്പള്ളി: പുൽപ്പള്ളി സ്റ്റേഷൻ പരിധിയിലെ സ്വകാര്യ റിസോർട്ടിൽ റൂമെടുത്ത 9 പേരിൽ നിന്നും 2.42 ഗ്രാം ഹാഷിഷ് ഓയിൽ പുൽപ്പള്ളി ഇൻസ്പെക്ടർ അനന്തകൃഷണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടിക്കൂടി. വടകര കോട്ടപ്പള്ളി സ്വദേശികളായ പയിങ്ങാട്ട് ബിവിൻ (32), വടകര കോട്ടപ്പള്ളി കിഴക്കേച്ചാലിൽ നിധീഷ് (27), വള്ളിയാട് മാളികത്താഴെ മിഥുൻ (29), പുത്തൻകോയിലോത്ത് വിഷ്ണു (27), കോട്ടപ്പള്ളി അക്ഷയ് (24), വള്ളിയാട് വാനക്കണ്ടിപ്പൊയിൽ വിഷ്ണു (26), വള്ളിയാട് വരവുകണ്ടിയിൽ സംഗീത് (29), വള്ളിയാട് ജിതിൻ (31), വള്ളിയാട് റെജീഷ് (32) എന്നിവരാണ് പിടിയിലായത്.കെ.എൽ 11 എ.ബി 42 76 ഇന്നോവ വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തു. എസ്.സി.പി.ഒ അബ്ദുൽ നാസർ, സി.പി.ഒമാരായ പ്രജീഷ്, പ്രവീൺ,വിജിത മോൾ എന്നിവരും പ്രതികളെ പിടിക്കൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |