നെയ്പിഡോ: മ്യാൻമർ മുൻ ഭരണാധികാരിയും നോബൽ സമ്മാന ജേതാവുമായ ഓംഗ് സാൻ സൂചിക്ക് (77) വീണ്ടും തടവുശിക്ഷ. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിന് മൂന്ന് വർഷമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ആസ്ട്രേലിയൻ പൗരനായ സൂചിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് ഷോൺ ടേണലിനും മൂന്നു വർഷം തടവ് വിധിച്ചു.
ഇമിഗ്രേഷൻ നിയമം തെറ്റിച്ചെന്നതാണ് സിഡ്നിയിലെ മക്വെറി യൂണിവേഴ്സിറ്റിയിലെ എക്കണോമിക്സ് പ്രഫസറായ ടേണലിന് മേലുള്ള കുറ്റം. രാജ്യത്തെ പട്ടാള അട്ടിമറിക്ക് പിന്നാലെ ഇദ്ദേഹത്തെ വീട്ടുതടങ്കലിലാക്കുകയായിരുന്നു. ഈ മാസം ആദ്യം തിരഞ്ഞെടുപ്പ് ക്രമക്കേടിന്റെ പേരിൽ വിധിച്ച മൂന്ന് വർഷം ഉൾപ്പെടെ ആകെ 20 വർഷത്തെ തടവുശിക്ഷ വിവിധ കുറ്റങ്ങളുടെ പേരിൽ ഇതുവരെ സൂചിയ്ക്ക് മേൽ ചുമത്തിയിട്ടുണ്ട്. കുറ്റങ്ങളൊന്നും നെയ്പിഡോയിലെ ജയിലിലുള്ള സൂചി സമ്മതിച്ചിട്ടില്ല. 2021 ഫെബ്രുവരിയിലാണ് മ്യാൻമറിൽ പട്ടാള അട്ടിമറിയുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |