തിരുവനന്തപുരം: മന്ത്രിമാരായിപ്പോയി എന്നതുകൊണ്ട് കുടുംബാംഗങ്ങൾക്ക് വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പാടില്ല എന്ന നിലപാടൊന്നും ശരിയല്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. വിദേശയാത്ര സംബന്ധിച്ച കാര്യങ്ങളെല്ലാം മുഖ്യമന്ത്രി തിരിച്ചെത്തിയാലുടൻ വിശദീകരിക്കും. മന്ത്രിമാർ വന്നിറങ്ങിയില്ലല്ലോ. അതിനുമുമ്പ് ധൂർത്താണെന്ന് പറഞ്ഞാൽ പറ്റുമോ? ഭർത്താവ് മന്ത്രിയായാൽ ഭാര്യയ്ക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പാടില്ലെന്നാണോ. അവർ സ്വന്തം ചെലവിലാണ് വന്നത്. സ്വന്തം ഭാര്യമാരെയാണ് മന്ത്രിമാർ കൊണ്ടുപോയത്. വിദേശയാത്രകൊണ്ട് ഭാവിയിൽ എന്തൊക്കെ നേട്ടങ്ങളാണ് ഉണ്ടാകാൻ പോകുന്നതെന്ന് നമുക്ക് നോക്കാം. പോയി തിരിച്ചുവന്നാലുടൻ നേട്ടമുണ്ടാകുമോ. അതിനെല്ലാം നടപടിക്രമങ്ങളുണ്ട്.
സ്കൂളിന് ഗുരുതുര വീഴ്ച
വടക്കഞ്ചേരി അപകടത്തിൽ സ്കൂൾ അധികൃതർക്കുണ്ടായത് ഗുരുതര വീഴ്ചയാണ്. സ്കൂളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങളൊന്നും പാലിച്ചില്ല. വിനോദയാത്ര നിർദ്ദേശങ്ങൾ സംബന്ധിച്ച് ഒരു ഉത്തരവുകൂടി ഉടൻ പുറത്തിറക്കും. അപകടം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടില്ല. നിർദ്ദേശങ്ങൾ പാലിക്കാത്ത സ്കൂൾ അധികൃതർക്കെതിരെ നടപടിയുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |